കർത്താവേയേകണമേ

കർത്താവേയേകണമേ - നിന്റെ കൃപ

നിത്യമീ ദാസനു നീ

 

ജീവിതപാതയിൽ വീണുപോകാതെന്നും

ഈ ലോകേ കാക്കേണമേ - കൃപാനിധേ

താവക ദാസനെയും

 

ശോധനവേളയിൽ ആകുലനാകാതെ

നാഥാ! കരുതേണമേ - അനുദിനം

താവകദാസനെയും

 

ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻ

ത്രാണിയേകിടണമേ - ദയാപരാ!

ദാസനാമീയെനിക്കു

 

നൽകുന്ന ഭാരങ്ങൾ താങ്ങിടുവാനായി

നല്ല കരുത്തു നൽകി - താങ്ങേണമേ

താവകദാസനെയും

 

എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലം

എൻമനസ്സിന്നു നൽകി - പാലിക്കണേ

താവകദാസനെയും

 

ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടും

വൻകാറ്റിൽനിന്നുമെന്നും - കാക്കേണമേ

താവകദാസനെയും.