കർത്താവിൽ സന്തോഷം അവനെൻ ബലം

കർത്താവിൽ സന്തോഷം അവനെൻ ബലം

പാരിതിൽ പാർക്കും നാൾ അവനെൻ ബലം

അവനെന്റെ സങ്കേതം വിശ്രമം നാൾതോറും

അവനെന്റെ സർവ്വവുമേ

 

പലനാൾ കരുതി ഞാൻ ഏകനെന്ന്

അന്നാളിലവനെന്നോടു ചൊല്ലി

ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻ

നിന്നോടുകൂടെയുണ്ട്

 

ബലഹീനനെന്നു ഞാൻ കരുതിയ നാൾ

അന്നാളിലവനെന്നോടു ചൊല്ലി

ശക്തനാക്കുന്നവൻ ബലം പകരുന്നവൻ

നിന്നോടുകൂടെയുണ്ട്

 

സ്നേഹിതരില്ലെന്നു കരുതിയനാൾ

അന്നാളിലവനെന്നോടു ചൊല്ലി

നിത്യമാം സ്നേഹത്താൽ നിന്നെ സ്നേഹിച്ചവൻ നിന്നോടുകൂടെയുണ്ട്

 

അസാദ്ധ്യമെന്നു ഞാൻ കരുതിയനാൾ

അന്നാളിലവനെന്നോടു ചൊല്ലി

മനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻ

നിന്നോടുകൂടെയുണ്ട്

 

നിന്ദിതനെന്നു ഞാൻ കരുതിയ നാൾ

അന്നാളിലവനെന്നോടു ചൊല്ലി

ക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോൻ

നിന്നോടുകൂടെയുണ്ട്