കർത്താവിൻ ഭക്തന്മാർ

കർത്താവിൻ ഭക്തന്മാർ

വാഗ്ദത്തനാടതിൽ എത്തിടുവാൻ കാലമായി

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

 

കാന്തൻ വന്നീടുവാൻ കാന്തയെ ചേർക്കുവാൻ

കാലമായ് നാളങ്ങടുത്തുപോയി

ഒരുങ്ങിയിരിക്കുന്നോർ ഒരുക്കിയ വീട്ടിലും

ചേരും സമയവും ആസന്നമായ്

 

കണ്ണുനീർ തോർന്നിടും നിന്ദകൾ മാറിടും

എണ്ണമില്ലായുഗം വാണീടും നാം

ഒന്നിച്ചുകൂടുവാൻ ഒന്നിച്ചു പാടുവാൻ

ഒന്നിച്ചുവാഴുവാൻ കാലമായി

 

പുത്തനാംശാലേമിൽ പുത്തൻ ശരീരത്തിൽ

പുത്തൻ ഗീതങ്ങൾ നാം ആലപിക്കും

പൊൻവീണകൾ മീട്ടി വിൺമയവീട്ടിൽ നാം

പൊൻമുഖം കണ്ടെന്നും ആരാധിക്കും.