കർത്താവു വാനിൽ വന്നിടാറായി

കർത്താവു വാനിൽ വന്നിടാറായി

പ്രതിഫലം നമുക്കു തന്നിടാനായി

 

കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല

ദുഷ്ടജനമാരും അവിടെ വരികില്ല

 

ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത

ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം

 

വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം

താഴുമരിഗണം ആ നൽഭരണത്തിൽ

 

വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം

താഴുമരിഗണം ആ നൽഭരണത്തിൽ

 

കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല

കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ.

C.J

Your encouragement is valuable to us

Your stories help make websites like this possible.