കരുണാകരാ! ദൈവമേ!

കരുണാകരാ! ദൈവമേ!

വരമേകണേയീക്ഷണം

തിരുവേദവാക്കേവരും

ശരിയായ് ഗ്രഹിച്ചിടുവാൻ

 

മധുപോലെയല്ലേതിലും രസമേറുമീ ഭോജനം

സുധതന്നെയാം പൊന്നിലും

വിലകൂടുമാസാധനം

 

തിരുവാക്യമാരുള്ളിലോർത്തതു

നല്ലപോൽ കാത്തിടുന്നവനെപ്പോഴും

ദിവ്യമാമൊളിപൂണ്ടഹോ! നിന്നിടും

 

ബഹുദൂരമാം യാത്രയിൽ പിശകാതെ യീദാസരേ

വഴികാട്ടുവാൻ നിൻ വചസ്സുതകും പടിക്കേകണം

 

രിപുസഞ്ചയം പോരിനായിളകുന്നിതാ; ശാന്തിയും

ഭയവും കലർന്നുള്ളതാം

പ്രതിവാദമോതുവതിന്നു നീ.