കരുണാരസരാശേ! കർത്താവേ!

കരുണാരസരാശേ! കർത്താവേ!

കരളലിയേണം പ്രഭോ!

യേശുമഹേശാ! ശാശ്വത നാഥാ!

ആശിഷമാരി നൽകേണം ദേവാ!

 

തിരുമൊഴിയാലീ ജഗദഖിലം

നീ രചിച്ച ദേവാ! പരമേശാ!

തിരുസവിധേ സ്തുതിഗാനം പാടും

അടിയങ്ങളെ നീ അനുഗ്രഹിക്കു

 

തിരുവചനം ഇന്നാഴമായ് നൽകി

ഉള്ളങ്ങളെ നീ ഉണർത്തണമേ

ആയിരമായിരം പാപികൾ മനമിന്ന്

ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ.