കരുണയുള്ള കർത്താവിനെ

കരുണയുള്ള കർത്താവിനെ

കീർത്തിച്ചിടും ഞാനെന്നായുസ്സെല്ലാം

 

അവനെന്റെ രക്ഷകനാം

അതിക്രമം ക്ഷമിച്ചവനാം

ആ ദിവ്യസ്നേഹത്തിൻ പൊൻകരത്താൽ

അകൃത്യങ്ങൾ മായിച്ചവനെന്നേക്കുമായ്

 

പാപങ്ങൾ നീക്കിടുവാൻ പാടുകൾ

സഹിച്ചവൻ താൻ

കാൽവറി ക്രൂശതിൽ യാഗമായി

പാപങ്ങൾ പോക്കിയ നാഥനവൻ

 

വിഷമതകൾ നേരിടുമ്പോൾ

വിമലജൻ താങ്ങിടുമേ

വിപത്തിലും വിജയമായി നടത്തിടുവാൻ

വിരുതുള്ള നായകനെൻ പരൻ താൻ.