കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ

നൊടിനേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല

 

പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും

പ്രാക്കളെപോലെ നാം പറന്നുയരും

പ്രാണന്റെ പ്രിയനാം മണവാളനിൽ

പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ

 

ഭാഗ്യവാന്മാരവർ വസിപ്പൊർ ആലയതിൽ

നിത്യം നിന്നെ സ്തുതിക്കും

കണ്ണീർ താഴ്വരയോ ജലാശയമവർക്ക്

മേല്ക്കുമേൽ ബലം പ്രാപിക്കുന്നു

 

ഏക ദിവസം നിൻ പ്രാകാരത്തിൽ വാസ-

മായിരം ദിനങ്ങളെക്കാൾ

അത്യുത്തമ്മംമല്ലോ അതിമഹത്തല്ലോ

സൂര്യനും പരിചയും നീയെ

 

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും

യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ

യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ

യേശുവിൻ ജനമേ ഒരുങ്ങുക നാം.