കീർത്തിക്കുവിൻ, ക്രിസ്തു നാമത്തെ നാൾതോറും

കീർത്തിക്കുവിൻ, ക്രിസ്തു നാമത്തെ നാൾതോറും

കീർത്തിക്കുവിൻ പ്രിയരേ

 

തന്റെ ദിവ്യഗുണങ്ങൾ പ്രകീർത്തി-

ക്കുവാനായ് തിരഞ്ഞെടുക്കപ്പെട്ടു നാംമോദാൽ

 

അന്ധകാരത്തിൽനിന്നും അത്ഭുതമാം തേജസ്സിൽ

നമ്മെ വിളിച്ചവന്റെ

നന്മ പ്രകീർത്തിക്കേണ്ടേഎന്നും?

 

രാജപുരോഹിതരായ് സ്വന്തജനങ്ങളുമായ്

നമ്മെയുയർത്തിയതാം

നന്മ പ്രകീർത്തിക്ക നാംമോദാൽ

 

എത്ര പവിത്രനവൻ പാപമറിയാത്തവൻ

നിർദ്ദോഷൻ നിഷ്കളങ്കൻ

നിസ്തുല്യരക്ഷാകരനെന്നു.