കൂടെ പാർക്ക നേരം വൈകുന്നിതാ!

കൂടെ പാർക്ക നേരം വൈകുന്നിതാ!

കൂരിരുളേറുന്നു പാർക്ക ദേവാ!

ആശ്രയം വേറില്ലനേരമെനി-

ക്കാശ്രിത വത്സലാ കൂടെ പാർക്ക

 

ആയുസ്സാം ചെറുദിനമോടുന്നു

ഭൂസന്തോഷമഹിമ മുങ്ങുന്നു

ചുറ്റിലും കാണുന്നു മാറ്റം കേട്

മാറ്റമില്ല ദേവാ കൂടെ പാർക്ക

 

രാജരാജൻ പോൽ ഭയങ്കരനായ്

യാചകൻ സമീപേ വരാതെ നീ

നന്മ ദയ സൗഖ്യമാം നൽവരം

നൽകി രക്ഷിച്ചു നീ കൂടെ പാർക്ക

 

സദാ നിൻ സാന്നിദ്ധ്യം വേണം

താതാപാതകന്മേൽ ജയം നിൻകൃപയാൽ

തുണ ചെയ്യാൻ നീയല്ലാതാരുള്ളു

തോഷതാപങ്ങളിൽ കൂടെ പാർക്ക

 

ശത്രുഭയമില്ല നീയുണ്ടെങ്കിൽ

ലോകക്കണ്ണീരിന്നില്ല കയ്പ്പൊട്ടും

പാതാളമേ, ജയമെവിടെ നിൻ

മൃത്യുമുൾപോയ് ജയം കൂടെ പാർക്ക

 

കണ്ണടഞ്ഞിടുമ്പോൾ നിൻക്രൂശിനെ

കാണിക്ക മേൽ-ലോകമഹിമയും

ഭൂമിത്ഥ്യാ നിഴൽ ഗമിക്കുന്നിതാ

ഭാഗ്യോദയമായ് നീ കൂടെ പാർക്ക