കൂടുക സോദരരേ! നാമൊന്നായ്

കൂടുക സോദരരേ! നാമൊന്നായ്

പാടുക ജയ ജയ ഗീതങ്ങൾ

യേശുമഹേശൻ തൻതിരുനാമം

ദേശമശേഷമുയർത്തിടാൻ നാം

 

അലസത സകലവുമകലട്ടെ

ചിന്താകുലമാകവേ പോകട്ടെ

ഉത്സുകരായുണർന്നിടാമേശുവിൻ

നിസ്തുലനാമമുയർത്തിടാൻ നാം

 

പാപികളെ പ്രതി ക്രൂശിൽ താൻ മൃതിയേറ്റതുമുയിർത്തെഴുന്നേറ്റതുമാം

വാസ്തവമേവരുമറിയട്ടെ

ജനമേശുവിൻ ക്രൂശിനൊടണയട്ടെ ജന

 

ക്രിസ്തുവിലെന്യേ മറ്റൊരു മാർഗ്ഗം

മർത്യനു രക്ഷപ്പെടാനില്ല

വാർത്തയിതേറ്റം തീർത്തരുളിടാൻ

എത്രയും ജാഗ്രത കാണിക്കാം നാം

 

പലവിധമെതിരുകളുലകിതിലുളവാം

എങ്കിലുമൊന്നിലുമിളകേണ്ടാ

വലിയവനാമഖിലേശനിലല്ലോ

ബലവും നമ്മുടെ വിജയമതും ഹാ!