കൂരിരുളിൽ എൻ ദിവ്യ ദീപമേ!

കൂരിരുളിൽ എൻ ദിവ്യ ദീപമേ! നടത്തെന്നെ

വേറാരുമില്ല വീടെത്തുവോളം നടത്തെന്നെ

നീ നടത്തിയാൽ ദൂരം കാണേണ്ടാ

ഒരടി മാത്രമെൻ മുൻകാണിക്ക

 

എന്നിഷ്ടം പോൽ നടന്നു ഞാനയ്യോ! മുൻനാൾകളിൽ

ഹാ! നഷ്ടമായ് അക്കാലം ഇനി നീ നടത്തെന്നെ

വന്ന കുറ്റങ്ങൾ ക്ഷമിക്ക നാഥാ!

നിൻകൃപ മാത്രമെന്റെയാശ്രയം

 

ഇന്നാൾ വരെ നിൻ കൃപ തന്നു നീയിനിമേലും

കാടും കുന്നും കല്ലുമാം പാതയിൽ നടത്തെന്നെ

നേരം പുലരും വീട്ടിൽ ചെല്ലും ഞാൻ

കാണുമെൻ മുന്നേപോയ പ്രിയരെ.