ക്രിസ്തേശുവിന്റെ നാമമേ അതിചിത്രമാം നാമം

ക്രിസ്തേശുവിന്റെ നാമമേ അതിചിത്രമാം നാമം

ആകാശത്തിൻ കീഴെങ്ങുമേ അതിചിത്രമാം നാമം

 

അതിചിത്രമാം നാമം എൻ യേശുവിൻ നാമം

അതിചിത്രമാം നാമം എൻ രക്ഷകന്റെ

 

തൻശുദ്ധ രക്തത്തളിപ്പു അതിചിത്രമാം നാമം

വരുത്തി ദൈവയോജിപ്പു അതിചിത്രമാം നാമം

 

ഹാ! പാപ വാഴ്ച കഴിഞ്ഞു അതിചിത്രമാം നാമം

പിശാചിൻബന്ധം അഴിഞ്ഞു അതിചിത്രമാം നാമം

 

അശുദ്ധി പാർത്ത ഹൃദയം അതിചിത്രമാം നാമം

വിശുദ്ധാത്മാവിൻ പാർപ്പിടം അതിചിത്രമാം നാമം

 

എൻ ദൈവത്തിന്നു ജീവിപ്പാൻ അതിചിത്രമാം നാമം

ഞാൻ സ്വതന്ത്രൻ ഞാൻ ഭാഗ്യവാൻ അതിചിത്രമാം നാമം

 

പരീക്ഷകൻ സമീപിച്ചാൽ അതിചിത്രമാം നാമം

എൻജയം ക്രൂശിൻ രക്തത്താൽ അതിചിത്രമാം നാമം

 

എന്നേക്കും എന്നെ കാക്കുവാൻ അതിചിത്രമാം നാമം

കൈയേറ്റെൻ പ്രാണനായകൻ അതിചിത്രമാം നാമം

 

ഹാ യേശുവേ! നിൻ സ്വന്തം ഞാൻ അതിചിത്രമാം നാമം

എന്നേക്കും എന്റെ സ്വന്തം താൻ അതിചിത്രമാം നാമം