ക്രിസ്തേശുവിന്റെ സ്നേഹമേ വിലയേറിയ സ്നേഹം

ക്രിസ്തേശുവിന്റെ സ്നേഹമേ വിലയേറിയ സ്നേഹം

വർണ്ണിപ്പാനെന്നാൽ പാടില്ല വിലയേറിയ സ്നേഹം

 

വിലയേറിയ സ്നേഹമെൻ യേശുവിൻ സ്നേഹം

വിലയേറിയ സ്നേഹമെൻ രക്ഷകന്റെ

 

ജീവനെനിക്കായ് വെടിഞ്ഞ വിലയേറിയ സ്നേഹം

കാൽവറിയിൽ ഞാൻ കാണുന്നു വിലയേറിയ സ്നേഹം

 

പാപവിഷമൊഴിച്ചു താൻ വിലയേറിയ സ്നേഹം

ശാപമെന്നിൽ നിന്നകറ്റി വിലയേറിയ സ്നേഹം

 

മരണഭീതി നീക്കിയ വിലയേറിയ സ്നേഹം

ശരണമെനിക്കേകിയ വിലയേറിയ സ്നേഹം

 

ഈ ലോകമവസാനിക്കും വിലയേറിയ സ്നേഹം

നശിക്കുകയില്ലൊരിക്കലും വിലയേറിയ സ്നേഹം

 

വേറെയില്ലെനിക്കാശ്രയം വിലയേറിയ സ്നേഹം

മാറാത്ത മഹത് സങ്കേതം വിലയേറിയ സ്നേഹം

 

കഷ്ടതയിലെൻ സന്തോഷം വിലയേറിയ സ്നേഹം

എന്നുമെനിക്കു പ്രശംസ വിലയേറിയ സ്നേഹം

 

ഈ സ്നേഹമെൻ സംഗീതമാം വിലയേറിയ സ്നേഹം

നിത്യതയിലും പാടും ഞാൻ വിലയേറിയ സ്നേഹം.