ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം

ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം

മൃത്യുവെ വെന്ന ജേതാവു വീണ്ടും വന്നിടും

 

ബേതലഹേമിൽ ജാതനായ് നമ്മി

ലാരെയും പോലെയായതിനാലെ

നാൾതോറും നമ്മുടെ ഭാരം ചുമക്കും

നല്ല സ്നേഹിതനാം എന്നുമേശു

 

പാപം വഹിച്ചു പാടു സഹിച്ചു

ക്രൂശിൽ മരിച്ചു വിജയം വരിച്ചു

താനേ ഉയിർത്തു സാത്താനെ തകർത്തു

വാഴുന്നുന്നതത്തിൽ ഇന്നെന്നേശു

 

മന്നവൻ വന്നാലന്നവനൊന്നായ്

കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്

തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാ

മോദമായ് വാഴും നാം എന്നുമെന്നും

 

എന്നും സ്തുതിക്കാം വീണു നമിക്കാം

ജേ ജേ ജയ കാഹളങ്ങൾ മുഴക്കാം

നമ്മുടെ നേതാവു നിത്യം ജയിക്ക

ആമേൻ ഹല്ലേലുയ്യാ ഹല്ലേലുയ്യാ.