ക്രിസ്തു നിസ്തുല്യൻ സകലരിലും സുദൃഢം

ക്രിസ്തു നിസ്തുല്യൻ സകലരിലും സുദൃഢം

 

പാരിടത്തിന്നധികാരി സർവ്വ

പാപവിഷഭയഹാരിതന്റെ

പാദാശ്രിതർക്കുപകാരി

 

നാനാപരീക്ഷയിൻ നേരംഅവൻ

നാൾതോറും തീർക്കുമെൻ ഭാരംതിരു

നാമമെനിക്കൊരു ഹാരം

 

കുരുടർക്കു കാഴ്ചയെ കൊടുത്തു പാപ

ക്കരുമനകളവൻ തീർത്തുതന്റെ

കരുണയിലെന്നെയുമോർത്തു

 

ഇക്ഷിതിയിൽ മനുവർഗ്ഗമെല്ലാം

മോക്ഷമണയുന്ന മാർഗ്ഗം എന്റെ

രക്ഷാപുരുഷനെൻ ഭാഗ്യം

 

മുറ്റുമവനിയിലെല്ലാം പാർത്താൽ

മറ്റൊരു മാർഗ്ഗവുമില്ലപാരിൽ

മറ്റൊരു രക്ഷകനില്ല.