ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം

തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു

തന്നോടൊത്തുവാസം ചെയ്തിടുവാൻ

 

പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ

ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ

തുത്തരം തരുന്ന പ്രിയൻ

 

തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം

തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു

കന്മഷമകറ്റിടുന്നു

 

വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും

വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ

നിർത്തുവാൻ കഴിവുള്ളവൻ