ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ

എന്നുടെ ജീവവാക്യമെന്നുമേ

തന്നുടെ ജീവമൊഴിയെന്നുമേ

എന്നുടെ ജീവന്നാധാരമേ

 

ഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടും

എന്നുടെ ജീവിതയാത്രയിൽ

ഈ മരുവിൻ ചൂടതേൽക്കുമ്പോൾ

തൻചിറകെനിക്കു വിശ്രമം

 

ക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേ

എന്നുടെ ജീവിതത്തിൻ ആശയേ

നാളെന്നും ക്രൂശെടുത്തു ഞാൻ

താതനിഷ്ടം നിറവേറ്റുമേ

 

ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേ

എന്നുടെ ഭൂഷണം അതെന്നുമേ

നാളെന്നും അതെണ്ണും എൻനിക്ഷേപമായ്

തേജസ്സായെനിക്കു ലഭ്യമേ

 

ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ

എന്നുടെ പാതയെയതെന്നുമേ

നാളെന്നും അതിൽ നടന്നു ഞാൻ

തേജസ്സിൻ തീരത്തെത്തുമേ

 

ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ

ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്

അനന്തത വിദൂരവേ ഞാൻ കാണുമ്പോൾ

ആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം

Your encouragement is valuable to us

Your stories help make websites like this possible.