ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും

ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും

സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും

 

ശത്രുവിൻ സകല ബലത്തെയും തകർത്തു

നിത്യമാം ജീവനിലുയിർത്തെഴുന്നവനാം

 

കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെ

ദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന

 

പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ

ദൈവത്തോടണയുവാൻ വഴി തുറന്നവനാം

 

നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു

മോദമോടവൻ തേജസ്സേവരുമറിവാൻ

 

പാവന സുവിശേഷ പദവികളെങ്ങും

കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ

Your encouragement is valuable to us

Your stories help make websites like this possible.