ക്രൂശിന്റെ വചനം ദൈവശക്തിയും

ക്രൂശിന്റെ വചനം ദൈവശക്തിയും

ദൈവജ്ഞാനം പ്രാപിപ്പാൻ കാമ്യവും

എന്നെന്നും ജീവശക്തി നൽകിടും

ജീവിതത്തെ ധന്യമാക്കി തീർത്തിടും (2)

 

ആദിയിൽ വചനമായിരുന്നവൻ

ജഡമെടുത്ത് ഭൂവിൽ വന്നു പാർത്തവൻ

പാപികളെ തേടിവന്ന രക്ഷകൻ

പാപം നീക്കാൻ യാഗമായി തീർന്നവൻ

 

അൽപജ്ഞാനികളെ ജ്ഞാനിയാക്കുവാൻ

സത്യമാം വചനമൊന്നു മാത്രമേ

സത്യവും കൃപയും നിറഞ്ഞുവന്നവൻ

സത്യത്തിൽ വഴി നടത്തി പാലിക്കും (2)

 

കൂരിരുൾ നിറഞ്ഞ ലോകയാത്രയിൽ

കൂടെയുണ്ടെന്നരുളി ചെയ്ത നാഥനേ

ക്രൂശിന്റെ വചനത്താൽ പ്രകാശിച്ചും

ഏതു പാതയിലും നമ്മെ കരുതിടും.(2)