കൃപ കൃപ കൃപ തന്നെ

കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ

കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ

 

പ്രതികൂലങ്ങളെ നീക്കീട്ടതിമോദം ഹൃദയേ

സതതം തന്നിടുന്നെന്നിൽ കൃപയാലത്യുന്നതൻ

 

നിത്യനായ ദൈവത്തിന്റെ നിത്യമായുള്ളൻപിനാൽ

ചത്ത നായാമെന്നെയൊരു പുത്രനാക്കിതീർത്തു താൻ

 

നിത്യനായ രക്ഷകന്റെ രക്തമതാൽ കഴുകി

പുത്തനാക്കി നിത്യജീവൻ മാത്രതോറും തരുന്നു

 

ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! ദൈവമാം ത്രിയേകന്നു

ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! വന്ദനം!