കൃപ മനോഹരം ചെവിക്കിമ്പസ്വരം

കൃപ മനോഹരം ചെവിക്കിമ്പസ്വരം

പ്രതിധ്വനിയാൽ മുഴങ്ങും സ്വർല്ലോകം ഭൂമിയും

 

കൃപയാൽ രക്ഷ ഇതെൻ ആശ്രയം

യേശു സർവ്വ നരർക്കായ് മരിച്ചാനെനിക്കും

 

ജീവഗ്രന്ഥത്തിലെൻ നാമമെഴുതിയേ

ശ്രീദേവാട്ടിൻകുട്ടി താനെൻ മുഴു ദുഃഖമേറ്റേ

 

കൃപയാലെൻ പാദം ചേർന്നല്ലോ സ്വർപ്പഥം

പുതുനിറവെന്നും സിദ്ധം യേശുവിൽ ചേർന്നതാൽ

 

പ്രാർത്ഥിപ്പാനെന്നുള്ളം കൃപയാൽ പഠിച്ചേ

കാത്തു കൃപയിന്നാളോളം എന്നെ കൈവിട്ടില്ലേ

 

ആ കൃപ ഊതട്ടെ എന്നിൽ ദൈവബലം

ഏൽപ്പിക്കുന്നെൻ ബലമാകെ, നിനക്കെന്നായുസ്സും.