കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ

സ്നേഹത്തിൽ സമ്പന്നനേ

വീണു വണങ്ങി ഉള്ളം ഉരുകി ഞാൻ

കേഴും മൊഴി കേൾക്കണേ

 

നിത്യമെനിക്കായ് പക്ഷവാദം

ചെയ്യുന്ന ദൈവാത്മജാ

നിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ

മുറ്റും നിറുത്തേണമേ

 

ബന്ധുമിത്രാദി ജനങ്ങൾ സ്നേഹ-

പാത്രങ്ങളെത്രയോ പേർ

ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ്

തീരുന്നു രക്ഷിക്കണേ

 

കൂരിരുൾ വൻകടലിൽ താണു

പോകുന്നീലോകം സ്വയം

രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം

നീതിപ്രഭാപൂർണ്ണനായ്.

Your encouragement is valuable to us

Your stories help make websites like this possible.