കൃപയാലത്രേ ആത്മരക്ഷ

കൃപയാലത്രേ ആത്മരക്ഷ

അതു വിശ്വാസത്താൽ നേടുക

വില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ല

അതു ദാനം ദാനം ദാനം (3)

 

മലകൾ കയറിയാൽ കിട്ടുകയില്ല

ക്രിയകൾ നടത്തിയാൽ നേടുകയില്ല

നന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾ

ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല

 

ഈ ലോകജീവിതത്തിൽ നേടുക നിന്റെ

മരണശേഷം അവസരങ്ങളില്ല സോദരാ

നരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻ

ഇന്നു വരിക രക്ഷകന്റെ സന്നിധേ

 

രക്ഷകന്റെ സന്നിധേ ചെല്ലുക

നിന്റെ പാപമെല്ലാം തന്റെ മുമ്പിൽ ചൊല്ലുക

തന്റെ യാഗം മൂലമിന്ന് നിന്റെ പാപമെല്ലാം പോക്കി

നിന്നെ ദൈവപൈതലാക്കി മാറ്റുമേ.