കൃപയുള്ള യഹോവേ!

കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ!

കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ള

[c2]

കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ

കൃപയുള്ള യഹോവേ! ദേവാ!

 

ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ

സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം

അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും

പദം മുത്തി പണിഞ്ഞിടും ദേവാ!

 

ഇന്നു ഞാൻ നിന്നോടൊത്തു പന്തിയിൽ മോദമായ് മോദമായ്

വന്നു തിന്നു തൃപ്തനായ് എത്രയോ ഭാഗ്യവാൻ! ഭാഗ്യവാൻ!

പന്നി തിന്ന ഭോജ്യവും അന്നു ഞാൻ കൊതിച്ചതും

എന്നേയ്ക്കുമായ് മറന്നുപോയ് ദേവാ!

 

താഴ്ചയിൽ എന്നെയോർത്ത നിന്റെ മാസ്നേഹമേ സ്നേഹമേ

ക്രൂശിലേക ജാതനെ കൊന്നതാം യാഗമേ യാഗമേ

ആകയാലിന്നേഴഞാൻ ആകുലമകന്നിതാ

ആയി നിന്റെ സന്നിധിയിൽ ദേവാ!

 

ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം

ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും?

എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും

നിൻകൃപയ്ക്കു പകരമായ് തീരാ

Your encouragement is valuable to us

Your stories help make websites like this possible.