കുരിശും നിജതോളിലെടുത്തൊരുവൻ

കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽ

കരേറിപ്പോകുന്ന കാഴ്ച കാണ്മിൻ

 

അവനീശസുതൻ മഹിമോന്നതനാം

അവനീശ്വരരിൽ ബഹുവന്ദിതനാം

അവനീവിധമേഴസമാനമുഴന്നതു കാണ്മിൻ

പാപികളാം നരർക്കായ്

 

സഹതാപമൊരുത്തനുമില്ലവനിൽ

സഹകാരികളൊരുവരുമില്ലരികിൽ

സർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽ

പാപികളാം നരർക്കായ്

 

നരികൾക്കു വസിപ്പതിനായ് കുഴിയും

പറവയ്ക്കു വസിപ്പതിന്നായ് കൂടും

ഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാ

തിപ്പാരിൽ സ്ഥാനമില്ല

 

നരകാഗ്നിയിൽ നരരാകുലരായ്

എരിയാനിടയാകരുതായതിനായ്

ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻ

കാരുണ്യമേതുമെന്യേ.