ലോകെ ഞാനെൻ ഓട്ടം തികച്ചു

ലോകെ ഞാനെൻ ഓട്ടം തികച്ചു

സ്വർഗ്ഗഗേഹെ വിരുതിനായി

പറന്നീടും ഞാൻ മറുരൂപമായ്

പരനേശുരാജൻ സന്നിധൗ

 

ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ

സദാ സന്നദ്ധരായ് നിന്നിടുന്നേ

ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ

ഹല്ലേലുയ്യാ പാടിടും ഞാൻ

 

ഏറെനാളായ് കാണ്മാൻ ആശയായ്

കാത്തിരുന്ന എന്റെ പ്രിയനെ

തേജസ്സോടെ ഞാൻ കാണുന്ന നേരം

തിരുമാർവ്വോടണഞ്ഞിടുമേ

 

നീതിമാന്മാരായ സിദ്ധൻമാർ

ജീവനും വെറുത്ത വീരൻമാർ

വീണകളേന്തി ഗാനം പാടുമ്പോൾ

ഞാനും ചേർന്നു പാടിടുമേ

 

താതൻപേർക്കായ് സേവ ചെയ്തതാൽ

താതനെന്നെ മാനിക്കുവാനായ്

തരുമോരോ ബഹുമാനങ്ങൾ

വിളങ്ങീടും കിരീടങ്ങളായ്

 

കൈകളാൽ തീർക്കപ്പെടാത്തതാം

പുതുശാലേം നഗരമതിൽ

സദാകാലം ഞാൻ മണവാട്ടിയായ്

പരനോടുകൂടെ വാഴുമേ.