മാനസമോദക മാധുര്യ വചനം

മാനസമോദക മാധുര്യ വചനം

ധ്യാനിക്കുമ്പോൾ കൃപയേകുപരാ

ഓരോ ഹൃദയത്തിനാവശ്യമതുപോൽ

നീരൊഴുക്കേകിടുക (2)

 

പാപാന്ധകാരം ദുരിതമാക്കും

വേദപ്രമാണങ്ങളെ

മോദമോടുൾക്കോണ്ടേവരുമുണരാൻ

നിൻ സ്വരം കേൾപ്പിക്കുക (2)

 

ലാസറിൻ ജീവനേകിയ നാദം

ദാസരിൽ കാതുകളിൽ

ഓതുക നീ നിൻ ജീവന്റെ വചനം

ഈ മൃതരാർത്തിടുവാൻ (2)

 

പിന്തിരഞ്ഞോടി താളടിയായി

നിൻകൃപ കൈവെടിഞ്ഞോർ

താപമാനസാൽ ആവലായ് വരുവാൻ

നിൻ സ്വരം കേൾപ്പിക്കുക (2)

 

നിൻജനം നിന്നിൽ സുസ്ഥിര-

മാവാൻ വിണ്മഴയേകണമേ

കന്മഷഹീന നിന്മൊഴിയേവം

തൻ മധുരാമൃതമേ (2)

Your encouragement is valuable to us

Your stories help make websites like this possible.