മാനവരെ രക്ഷിച്ചീടുവാനായ്

മാനവരെ രക്ഷിച്ചീടുവാനായ്

വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ

ജീവനേകിയോരേശു

ഭൂവിതിൽ വീണ്ടും വരും

 

വേഗമേശു രക്ഷകനാഗമിച്ചീടും

മേഘമതാം വാഹനെ

തങ്കചോര ഒഴുക്കി വീണ്ടെടുത്തതൻ

തങ്കകന്യകയെ ചേർക്കുവാൻ

 

തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ

യേശു വരുന്നു താമസം വിനാ

പാർത്തലത്തിൽ നിന്നവൻ

ചേർത്തിടും തൻ സന്നിധൌ - വേഗ..

 

നിങ്ങളുടെ അരകൾ കെട്ടിയും

ഭംഗിയോടെ ദീപം വിളങ്ങിയും

കർത്താവിൻ വരവിനായ്

കാത്തീടുവിൻ സർവ്വദാ - വേഗ.

 

കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ

കാന്ത അലംകൃത മനോഹരി-

ക്ഷണിക്കപ്പെട്ടോർക്കെല്ലാം

മണവാട്ടി ഒരത്ഭുതമേ - വേഗ..