മാന്യസ്നേഹിതാ, നിന്റെ ജീവയാത്രയിൽ

മാന്യസ്നേഹിതാ, നിന്റെ ജീവയാത്രയിൽ

എങ്ങുചെന്നു ചേരുമെന്നു ചിന്തചെയ്ക നീ

 

പാപഭാരം പേറി ഭൂവിൽ ജീവിക്കുന്നവർ

താപമേറും നിത്യത്തീയിൽ വീണെരിഞ്ഞിടും

പാപമെത്ര ഘോരമെന്നതോർത്തു സ്നേഹിതാ

യേശു നാഥൻ ചാരേ വന്നു രക്ഷനേടുക

 

വീതിയേറും പാതയിൽ ചരിച്ചിടുന്നവർ

ജീവനറ്റ നാശ പട്ടണത്തിലെത്തിടും

മോദമാർന്ന സ്വർഗ്ഗമന്ദിരമണഞ്ഞിടാൻ

ക്രിസ്തു എന്ന പാതയിൽ നീ യാത്ര ചെയ്യണം

 

മർത്യപാപമേറ്റു ക്രൂശിൽ ജീവനർപ്പിച്ചു

വീണ്ടെടുത്തു മർത്യരെ ശ്രീയേശു വല്ലഭൻ

ശ്രേഷ്ഠമാമീ സ്നേഹമോർത്തു താഴ്മയോടെ നീ

ക്രൂശിനോടണഞ്ഞു പാപമേറ്റു ചൊല്ലുക

 

യേശു മൂലം പാപമോചനം ലഭിച്ചുവോ?

നിത്യജീവനേറ്റു ദൈവപുത്രനായോ നീ?

ഇല്ലയെങ്കിൽ ഘോരമാം നരകമത്രെ നിൻ

നിത്യഗേഹമെന്നതോർത്തു കേഴുകാ സഖേ.