മധുരതരം തിരുവേദം

മധുരതരം തിരുവേദം

മാനസമോദവികാസം

 

തരുമിതു നിത്യം പരിചയിച്ചീടിൽ

നിരവധി നന്മകളുണ്ടും

പരമധനമിതിൽ കണ്ടാൽ

 

വാനൊളി നീങ്ങിയിരുളുമന്നേരം

ഭാനുവിൻ ദീപ്തിപോൽ നിന്നു

ഭാസ്സരുളിടുമിതെന്നും

 

ബഹുവിധകഷ്ടമാം കയ്പുകൾ മൂലം

മധുരമശേഷവും പോകേ

മധുവിതു നൽകിടും ചാലെ

 

നിസ്വത നിന്നെ നികൃതനാക്കുമ്പോൾ

രത്നവ്യാപാരിത തന്നെ

പ്രത്നധനിയാക്കും നിന്നെ

 

അജ്ഞനുജ്ഞാനം അന്ധനു നയനം

നൽകീടുമീശ്വര വചനം പുൽകിടുന്നു വിജ്ഞരിതിനെ.