മഹാത്ഭുതമേ കാൽവറിയിൽ

മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം

മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം

സർവ്വ ലോകത്തിൻ ശാപം!

 

ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ

ആദിപരാ! പാപികളെയോർത്ത നിന്നൻപേ

ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!

ദിവ്യ കാരുണ്യക്കാമ്പേ!

 

വേദനപ്പെടും മനുജനായവതാരം

മേദുര മനോഹരൻ നീ ചെയ്തതിൻസാരം

ആരറിയുന്നതിശയമേ നിന്നുപകാരം!

തവ സ്നേഹമപാരം!

 

തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!

തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!

തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!

ദൈവം കൈവിടുകെന്നോ!

 

സ്വർഗ്ഗസുഖമണുവളവുമനുഭവമാക്കാൻ

യോഗ്യതയില്ലഗതിയെനിക്കൽപ്പവുമോർക്കിൽ

ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി

പാപ ശിക്ഷകൾ പോയി.

Your encouragement is valuable to us

Your stories help make websites like this possible.