മഹൽസ്നേഹം മഹൽസ്നേഹം

മഹൽസ്നേഹം മഹൽസ്നേഹം പരലോക പിതാവു തൻ

മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ?

മകനെ മരിപ്പതിന്നായ്(3)കുരിശിൽ കൈവെടിഞ്ഞോ?

 

സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്

സകലവും നൽകിടുവാൻ പിതാവിന്നു ഹിതമായ്

സകലവും നൽകിടുവാൻ(3)പിതാവിന്നു ഹിതമായ്

 

ഉലകസ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ

തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ

തിരഞ്ഞെടുത്തവൻ നമ്മെ(3)തിരുമുമ്പിൽ വസിപ്പാൻ

 

മലിനതമാറി നമ്മൾ മഹിമയിൽ വിളങ്ങാൻ

മനുവേലൻ നിണംചിന്തി നരരെ വീണ്ടെടുപ്പാൻ

മനുവേലൻ നിണംചിന്തി(3)നരരെ വീണ്ടെടുപ്പാൻ

 

അതിക്രമ മോചനമാമനുഗ്രഹമവനിൽ

അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ

അനുഭവിക്കുന്നു നമ്മൾ(3)അവൻ തന്ന കൃപയാൽ

 

മരണത്താൽ മറയാത്ത മഹൽസ്നേഹപ്രഭയാൽ

പിരിയാബന്ധമാണിതു യുഗകാലം വരെയും

പിരിയാബന്ധമാണിതു(3)യുഗകാലം വരെയും