മഹിമാസനനേ! മധുരാനനനേ

മഹിമാസനനേ! മധുരാനനനേ!

 

ശ്രീസുരസേവിത പാദജലജ യുഗ

പാവന ഭാസുര ഭാവസുജന

സർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!

 

ആദിയിലേദനിലാദിമനുജർ ചെയ്ത

പാതകമാകവെ ആഹനിച്ചിടാൻ

ഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന

 

പാപവൻഭാരമപാകരിച്ചിടാൻ അതി

ശാപകരമാമീ ഭൂതലത്തിങ്കൽ

ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ!

 

ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻ

ബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ!

സൽബുദ്ധി തരണം

നിന്നെയെന്നും സ്തുതിപ്പാൻ.