മഹോന്നതനാമേശുവേ!

മഹോന്നതനാമേശുവേ!

രാജാധിരാജാവേ

സമ്പൂർണ്ണ ദൈവമനുഷ്യൻ

നീ വാഴ്ക...യേശുവേ!

 

വിണ്ണിൽ പ്രധാനിയായ നീ

വിരോധികൾക്കായി

മന്നിലിറങ്ങി മരിച്ചു

നീ വാഴ്ക....... യേശുവേ!

 

ലോകം ജഡം പിശാചെന്ന

ഘോരവൈരികളെ

ജയിച്ചു ഹാ! കീഴടക്കി

നീ വാഴ്ക.....യേശുവേ!

 

നീ ജയിച്ചപോൽ ഞങ്ങളും

ജയിച്ചു വാഴുവാൻ

ജയാളിയായി ജീവിക്കും

നീ വാഴ്ക.....യേശുവേ!

 

മർത്യർ ഞങ്ങൾ അമർത്യരായ്

നിത്യവും വാഴുവാൻ

ജീവവാതിൽ തുറന്നതാൽ

നീ വാഴ്ക....യേശുവേ!