മഹോന്നതനേശുവെ നിസ്തുലനാം

മഹോന്നതനേശുവെ നിസ്തുലനാം നാഥനെ

സ്തുതിച്ചു സ്തുതിച്ചു പാടാം ആരാലുമവർണ്യമാം

അതിശയനാമത്തെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

 

കന്യകയിൽ ജാതനായ് മന്നിൽ വന്ന നാഥനെ

സ്തുതിച്ചു സ്തുതിച്ചു പാടാം കാലത്തിലതുല്യനായ്

അവതാരം ചെയ്തോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

 

വെള്ളത്തെ വീഞ്ഞാക്കിയ അതിശയ നാഥനെ

സ്തുതിച്ചു സ്തുതിച്ചു പാടാം മരിച്ചതാം ലാസറെ

ഉയിർപ്പിച്ചൊരീശനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

 

മൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേ

സ്തുതിച്ചു സ്തുതിച്ചു പാടാം പാപത്തിന്റെ ശമ്പളമാം

മരണത്തെ ജയിച്ചോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

 

വീണ്ടുംവരാമെന്നുര ചെയ്തു പോയ നാഥനെ

സ്തുതിച്ചു സ്തുതിച്ചു പാടാം ഇന്നും കരുതുന്നവൻ

നമുക്കായിട്ടാകയാൽ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം.