മമ കാന്തനെ ഒന്നു കാണുവാൻ

 

മമ കാന്തനെ ഒന്നു കാണുവാൻ

മനം വെമ്പിടുന്നേ പ്രിയാ

എന്റെ ഖേദം തീർത്തെന്നെ

ചേർത്തിടുവാൻ എന്നു വന്നിടും നീ

 

നിന്നോടൊന്നിച്ചുള്ള വാസമോർ-

ക്കുമ്പോൾ ഉള്ളം തുള്ളുന്നേ...

എന്റെ ആത്മനാഥനെ കണ്ടു

നിർവൃതി പൂകിടുവതെന്നോ

 

മണ്മറഞ്ഞ ശുദ്ധരും ശേഷം

സിദ്ധരും ഒത്തുചേരുന്നാ....

പൊൻപുലരി നാളിനായി കാത്തിടുന്നു

ഞാൻ എന്നു വന്നിടും നീ.