മംഗളം മംഗളം മംഗളമേ

മംഗളം മംഗളം മംഗളമേ (3)

 

ഇന്നു വിവാഹിതരാം .....യ്ക്കും ......നും

മംഗളം നേരുന്നു ഞങ്ങളീ നൽനേരം

ഭംഗമില്ലാതെ മോദാൽ

ആശിഷം നൽക എന്നും യേശുനാഥാ!

 

ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ

സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!

സൗഭാഗ്യസമ്പൂർണ്ണരായ്

ആശിഷം നൽക എന്നും യേശുനാഥാ!

 

സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി

ജീവിതസാഗര വൻ തിരമാലയിൽ

കൈവിടാ കർത്തനവൻ

ആശിഷം നൽക എന്നും യേശുനാഥാ!