മംഗളം മംഗളമേ നവ വധൂവരന്മാർക്കു

മംഗളം മംഗളമേ നവ വധൂവരന്മാർക്കു

മംഗളം മംഗളം മംഗളമേ

 

ജീവിതപ്പൊൻ ലതികയിൽ പുതിയൊരു

പ്രേമത്തിൻ പൂവിടർന്നു

പാരിലെങ്ങും പരമസന്തോഷത്തിൻ

പരിമളം പരത്തിടട്ടെ

 

ആദിയിലാദാമിന്നു തുണയ്ക്കൊരു

നാരിയെ കൊടുത്തവനാം

ആദിനാഥനരുളണമിവർക്കും

അനന്ത സൗഭാഗ്യമെല്ലാം

 

മുന്നമേ തൻ ദൈവത്തിൻ രാജ്യവും

നീതിയും തേടുകയാൽ

മന്നിലെങ്ങുമിവരുടെ ജീവിതം

മാതൃകയായിടട്ടെ

 

മംഗളമേ ............ന്നും

മംഗളമേ............ക്കും

മംഗളം മേൽഭവിക്കേണമിരുവർക്കും

ഭംഗമില്ലാതിനിയും.