മംഗളം മംഗളമേ നവ്യ

മംഗളം മംഗളമേ നവ്യ

വധുവരരിവർക്കിന്നുമെന്നേക്കും

മംഗളം മംഗളമേ!

 

ആദിയിലേദനിൽ നീ ഭവ്യ

ദമ്പതികൾക്കാശിസ്സേകിയതുവിധം

ആദിയിലേദനിൽ നീ നാഥാ

അനുഗ്രഹം നൽകിടേണം സർവ്വ

സൗഭാഗ്യത്തോടെന്നും വാഴുവാനായിവർ

 

ജീവിതപ്പൂവല്ലിയിൽനല്ല

കോമളമാം വർണ്ണപ്പൂക്കൾ ചൂടി

ജീവിതപ്പൂവല്ലിയിൽ മോദമിയന്നു

സൗരഭ്യം പകർന്നിവർ

മേദിനിയിൽ ശുഭം പാർക്കുവാനായിദം

 

ക്രിസ്തുവും തൻസഭയും എന്ന

പോലിവരേകശരീരമായ് ചേർന്നു

ക്രിസ്തുവും തൻസഭയും വാഴണം

വേർപിരിയാതെയന്ത്യം വരെ

വേദനയേറുന്ന നേരവും സ്നേഹമായ്

 

ദൈവികരാജ്യത്തെയും അതിൻ

നീതിയെയും മുമ്പേ തേടിയെന്നും

ദൈവികരാജ്യത്തെയും പാരിലെങ്ങും

നല്ല മാതൃക കാട്ടി

സ്വർഗ്ഗീയപുരിനോക്കി യാത്ര

ചെയ്‌വാൻ മുദാ.