മംഗളമായിനി വാഴും നമ്മളെല്ലാരും

 

മംഗളമായിനി വാഴും നമ്മളെല്ലാരും

 

ഇങ്ങു ശാപം നിറഞ്ഞ ഭൂ നീങ്ങി പുതുതായിടും

 

ഇവ്വിഷാണുക്കളകന്നു വാനം ശുദ്ധമായിടും

 

കണ്ണുനീരും മുറവിളി തെല്ലുമില്ലാതാമിനി

 

ജീവജലനദിയന്നാളോടും പുണ്യഭൂമിയിൽ

 

ജീവവൃക്ഷമവിടെന്നും കായിച്ചിടും പുഷ്ടിയായ്

 

ആയതിൻ തണലിലിരു ന്നാശ്വസിക്കാം വത്സരേ!

 

എന്നുമെന്നും നൃപന്മാരായ്‌ വാഴും നമ്മൾ ഭൂമിയിൽ

 

നിങ്ങളോടു കൂടിയെന്നെ കാണും ഞാനെൻ വത്സരേ

 

കാണുമെന്നെ നിങ്ങളുമാ ശാലേം രാജധാനിയിൽ

 

നിങ്ങളുടെ പൊന്നുമുഖം ചുംബിക്കും ഞാനാസ്ഥലേ

 

പൂതിഗന്ധം നിറയുമീ ദേഹം തകർന്നിടുമേ

 

പുത്തനാകും ശരീരത്തെ ദത്തം ചെയ്യും നായകൻ.