മംഗളമേകണമേ! മഹേശ്വരാ മംഗളമേകണമേ!

മംഗളമേകണമേ! മഹേശ്വരാ മംഗളമേകണമേ!

മംഗളമേകണമേ! നിരന്തരം ദമ്പതികളിവർക്കു

 

നിന്നുടെ സന്നിധിയിൽ

പ്രതിജ്ഞയാലിന്നു വിവാഹിതരായ്

തീർന്നവരാമിവർ മേൽ

അനുഗ്രഹം ഭംഗമെന്യേ പകർന്ന്

 

ഇന്നു മുതൽ കുടുംബ-

മായ് ജീവിതമൊന്നു ചേർന്നു തുടരാൻ

നിന്നുടെ സേവനത്തിൽ

തന്നെയിവർ നന്നായ് പുലർന്നിടുവാൻ

 

...........ഉം ...........ഉം

അനുകൂല സാഹചര്യങ്ങളിലും

പ്രതികൂല്യങ്ങളിലും ഒരുപോലെ

യോജിച്ചുനിന്നു കാണാൻ

 

സദ്വചനം പഠിച്ചും

നിരന്തരം പ്രാർത്ഥനയിൽ തുടർന്നും

കർത്താവിൻ ഭൃത്യരായി

കുടുംബമായ് സുസ്ഥിര-രായ് വസിപ്പാൻ

 

സത്യമണവാട്ടിയാം

നിൻസഭയെ ചേർത്തുകൊള്ളാൻ വരും നാൾ

കാത്തു പ്രത്യാശയോടെ

അനുദിനം പാർത്താലേ പാർത്തിടുവാൻ.