മനുഷ്യാ... നീ എവിടെ?

മനുഷ്യാ... നീ എവിടെ? നീ എവിടെ?

ആദിയിലേദനിൽ എൻ പ്രതിച്ഛായയിൽ

അധിപനായ് വാഴിച്ച മനുഷ്യാ

നീ എവിടെ? നീ എവിടെ?

 

സർവ്വ സൗഭാഗ്യവും തന്നു നിന്നെ

ഭൂമിയിൽ വാഴുവാനാക്കിയില്ലെ?

എന്നിട്ടും നീയെന്തെ പോയ് മറഞ്ഞു

എൻപാതവിട്ടങ്ങു ദൂരെ ദൂരെ

 

നിൻ ജഡരൂപം ഞാനെടുത്തു

നിൻപാപശിക്ഷകൾ ഞാൻ വഹിച്ചു

തേടിയലയുന്നു നിന്നെ വീണ്ടും

എന്നോമൽപുത്രനായ് ചേർത്തിടുവാൻ.