മനുവേലൻ വന്നല്ലാതവനിയിൽ

മനുവേലൻ വന്നല്ലാതവനിയിൽ

വാണല്ലാതൊരുനാളും ശുഭതയില്ല ഉലകം

സമാധാനം തിരഞ്ഞേറ്റം

കലങ്ങുകല്ലാതേതും ഫലമാകില്ല

 

ബഹുജാതികൾ ക്രൂദ്ധിച്ചു ബഹളങ്ങൾ വർദ്ധിച്ചു

വരികയാണുലകിലെല്ലാം ഇതിന്നു

പരിഹാരമധിപന്മാർ തിരയുന്നിതാ

തമ്മിൽ പിരിയുന്നിതാ

 

അഭിഷിക്തനേശുവിന്നഭിലാഷമീ ഭൂവിൽ

ഭരണത്തിൽ വരണമല്ലോ മഹേശ

നിയമമാണതിന്നേതുമിളക്കമില്ല

അതേ നടക്കയുള്ളു

 

നരരക്ഷ ചെയ്തോനീ ധരവാഴ്ച സീയോനിൽ

സ്ഥിരമായി തുടർന്നിടുവാനിനിയും

വരും തന്റെ പ്രഭുക്കന്മാരവനോടൊത്ത്

വാഴും ദിനമടുത്തു.