മരണമേ വിഷമെങ്ങു

മരണമേ വിഷമെങ്ങു? നിന്റെ

വിജയവുമെവിടെ? എന്നേശു

മരണത്തെ ജയിച്ചു തനിക്കു

സ്തുതി ഹല്ലേലുയ്യാ!

 

തൻക്രൂശിൽ ഞാനും ഹാ! മരിച്ചു നിത്യമാം

ജീവൻ കൈവരിച്ചു തന്നിൽ ഞാൻ

സർവ്വവും ലയിച്ചു ഹല്ലേലുയ്യാ

 

എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ

പാടുക സ്തോത്രം എന്നഭയം

തൻകൃപ മാത്രം ഹല്ലേലുയ്യാ

 

വൃദാവിലല്ല ഞാൻ ചെയ്യും പ്രയത്നം

ഒടുവിൽ ഞാൻ കൊയ്യും തടയുവാ-

നില്ലൊരു കൈയ്യും ഹല്ലെലുയ്യ

 

പ്രത്യാശയറ്റവരെപ്പോൽ അല്ല നാം

ക്രിസ്തുവിൽ മരിപ്പോർ ഉയിർക്കും

താൻ വരുമപ്പോൾ ഹല്ലേലുയ്യാ

 

സ്വർലോക കാഹളം ധ്വനിക്കും മരിച്ചോ

രക്ഷണമുയിർക്കും തൻതേജ-

സ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ

 

എൻ ദേഹം മണ്മയമെന്നാൽ ഇനിയും

താൻ വരുമന്നാൾ വിളങ്ങും

തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ.