മർത്യരിന്നാവശ്യമെന്തന്നറിഞ്ഞവൻ

മർത്യരിന്നാവശ്യമെന്തന്നറിഞ്ഞവൻ

മർത്യർക്കായ് ഭൂവിതിൽ ജാതനായി

പാപമാം കുഷ്ഠം ബാധിച്ചവരായതും

പാപികൾക്കാശ്വാസം നൽകിയവൻ

 

ഉന്നതത്തിൽ ദൂതസംഘത്തിൻ

മധ്യത്തിലത്യുന്നതനായി വസിച്ചിരുന്നോൻ

സർവ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തൻ

സ്നേഹമതെത്രയഗാധമഹോ!

 

വ്യാകുലഭാരത്താൽ പാരം വലഞ്ഞോരാം

ആകുലർക്കാശ്വാസമേകിടുന്നോൻ

ദുഷ്ടരെ ശിഷ്ടരായ്ത്തീർത്തിടുവാനായി

ഇഷ്ടമോടെ തന്റെ ജീവനേകി

 

പാരിതിൽ പലവിധപാടുകൾ സഹിച്ചവൻ

പാപിയാമെന്നെത്തൻ പുത്രനാക്കി

നിസ്തുലം നിസ്തുലം കാൽവറി സ്നേഹമോർ

ത്തെന്നാത്മ നാഥനെ വാഴ്ത്തിടും ഞാൻ

 

എന്നെ ചേർത്തിടുവാൻ വീണ്ടുംവരാമെന്നു

ചൊന്നൊരു നാഥനിങ്ങെത്തിടാറായ്

ആയതിൻ ലക്ഷ്യങ്ങളങ്ങിങ്ങായ് കാണുമ്പോൾ

ആമോദത്താലുള്ളം തിങ്ങിടുന്നു.

P.V