നാം വിമുക്തന്മാർ ദൈവകൃപ

നാം വിമുക്തന്മാർ ദൈവകൃപ ലഭിച്ചോർ യാഹിൽ

സന്തോഷിച്ചാനന്ദിച്ചാർക്കുക നാം

 

യാഹിലെ സന്തോഷം ബലം നമുക്ക്

ഏവരും തൻ തിരുസന്നിധിയിൽ

ആത്മപൂർണ്ണരായ് ദിനവും

നാം പാടി വാഴ്ത്തി സ്തുതിച്ചിടുക

 

നാൾതോറും താൻ ചെയ്ത നന്മകൾക്കായ്

നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ

വന്ദ്യനാം പിതാവിനെനാം

പാടി വാഴ്ത്തി സ്തുതിച്ചിടുക

 

നാനാവിധ പരിശോധനകൾ

നാലുപാടും നമ്മെ മൂടിയപ്പോൾ

താങ്ങി തൻ കൃപാകരത്താൽ നാം

നന്ദിയോടെ സ്തുതിച്ചിടുക

 

തൻകൃപയാൽ രക്ഷപ്രാപിച്ച നാം

വൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു

കൃപകൃപയെന്നാർത്തുകൊണ്ട്

കൃപാസനത്തോടടുത്തിടുക

 

ഇന്നയോളം പ്രിയൻ തൻകൃപയിൽ

കണ്മണിപോൽ നമ്മെ കാത്തതിനാൽ

പൊന്നുനാമമുയർത്തി മോദാൽ

നാം നന്ദിയോടെ സ്തുതിച്ചിടുക.