നാശത്തിലാപതിച്ചുള്ള

 

നാശത്തിലാപതിച്ചുള്ള

മർത്യരെ വീണ്ടെടുക്കുവാൻ

വ്യഗ്രത പൂണ്ടു നീ ഓടുക സോദരാ

പ്രാണനാഥനിപ്പോൾ വന്നിടും

 

വാ! വാ! ഓടി വാ സോദരാ

ഹാ! ഹാ! കാലം കഴിയാറായ്

ആർക്കും പ്രവർത്തിക്കാൻ സാദ്ധ്യമല്ലാ രാത്രി

എത്രയും വേഗമണഞ്ഞിടും

 

കൊയ്യുവാൻ ഏറെയുണ്ടല്ലോ

കൊയ്ത്തുകാർ ഏറ്റം ന്യൂനവും

വേലക്കാരെ അയച്ചിടുവാൻ കെഞ്ചുക

കൊയ്ത്തിന്റെ നാഥനെപ്പോഴും

 

ഭീരുത്വം എല്ലാം പോകട്ടെ

ലജ്ജയും വിട്ടുമാറട്ടെ

എങ്ങും എവിടെയും നാഥനെഘോഷിപ്പാൻ

ഉൾക്കരുത്തോടെ നാം പോയിടാം

 

ക്രിസ്തുവിൻ സത്യശിഷ്യനായ്

തീരുവാൻ നീ ഒരുക്കമോ?

നിൻകുരിശേന്തിയവനെപ്പിൻചെല്ലുക

ലോകത്തെ മുറ്റും വെടിഞ്ഞു നീ

 

ലോകത്തീന്നന്ത്യനാൾവരെ

നിന്നോടുകൂടെയുണ്ടവൻ

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാകയാൽ

സേവ ചെയ്തിടുക ധീരനായ്.