നായകാ! എൻ ക്രൂശെടുത്തു

നായകാ! എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻ

നിന്ദ്യനായിത്തീർന്നെന്നാലും നിൻ മഹത്വം ഘോഷിപ്പാൻ

 

എൻ കർത്താവെ ഞാൻ പിൻചെല്ലും

ലോകമെന്നെ കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും

 

ലൗകികാഭിലാഷമല്ല സ്വർഗ്ഗത്തിന്റെ ദൈവം താൻ

എന്റെ ദിവ്യ പങ്കെന്നേക്കും ഞാൻ മഹാ സൗഭാഗ്യവാൻ

 

നിൻപ്രസാദം എൻപ്രമോദം നിൻ പ്രകാശം ജീവനാം

നീ താൻ എന്റെ ഏകലാക്കും നീ എല്ലാറ്റിലും എല്ലാം

 

ശത്രു ഏറ്റം ക്രുദ്ധിച്ചാലും മിത്രം ഹസിച്ചിടിലും

നിന്റെ മുഖശോഭമൂലം ക്ലേശമില്ലൊരിക്കലും.