നമ്മിൽ വെളിപ്പെടുന്നോരു തേജസ്സു നിനക്കുകിൽ

നമ്മിൽ വെളിപ്പെടുന്നോരു തേജസ്സു നിനക്കുകിൽ

മന്നിതിൽ കഷ്ടങ്ങളവ സാരമില്ലല്ലോ

സർവ്വസൃഷ്ടികളും വിടുതൽ പ്രാപിപ്പാൻ

ആവലോടിന്നിതാ ഞരങ്ങിടുന്നിതാ

ദൈവപുത്രൻ വരവിന്നായ് കാത്തിടുന്നു നിത്യവും

പ്രത്യാശയാൽ അക്കരെ നാം എത്തുവോളവും

 

നിർണ്ണയപ്രകാരം വിളി കേട്ടിടുന്നോർക്കേവർക്കും

ദൈവസ്നേഹം ഉള്ളിൽ നിറഞ്ഞിടുന്നവർക്കും

സർവ്വവും നന്മക്കായ് ഭവിച്ചിടുന്നവ

തിന്മക്കായ് യാതൊന്നും ആയവതീരുമോ

ക്രിസ്തുവിൻ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുവാൻ

യാതൊരു സൃഷ്ടിക്കും മേലാൽ സാധ്യമല്ലല്ലോ

 

രാജ്യം രാജ്യത്തോടും ഇതാ ജാതി ജാതികളോടും

പോർവിളികൾ നടത്തുന്നു അനുദിനവും

ഭൂകമ്പങ്ങളിതാ കൺമുമ്പിൽ കാണുന്നു

ക്ഷാമവും വ്യാധിയും മന്നിൽ പെരുകുന്നു

പ്രാണനാഥൻ കാലൊച്ച നാം കാതുകളിൽ കേൾക്കുന്നു

ഒരുങ്ങുക മണവാളൻ വരവിന്നായി

 

നമ്മുടെ പൗരത്വമത് സ്വർഗ്ഗീയമതാകയാൽ

സ്വർഗ്ഗസീയോൻ യാത്രയ്ക്കായി ഒരുങ്ങിടുക

ദ്രവത്വമുള്ളതാം ഈ മൺശരീരമോ

രൂപാന്തരപ്പെടും തേജസ്സിൽ പൂർണ്ണമായ്

കർത്തൃകാഹളം ധ്വനിക്കും ചേർന്നിടും വിശുദ്ധരും

വാണിടും നാം പ്രിയനോടു കൂടെ നിത്യവും.